ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം. കോവിഡ് വ്യാധിയിൽ ട്രിപ്പിൾ ലോക്ക്ഡൗണും കടലാക്രമണഭീഷണി മൂലം ക്ലേശം അനുഭവിക്കുന്ന ചെല്ലാനം തീരദേശമേഖലയിലെ ജനങ്ങൾക്ക് "നല്ല അയൽക്കാരൻ"എന്ന പദ്ധതിയിലൂടെ ഒരു ലക്ഷം രൂപയുടെ  ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ആലപ്പുഴ രൂപത യുവജ്യോതി കെ.സി.വൈ.എം. ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ജൂഡോ, പ്രസിഡന്റ്‌ ഇമ്മാനുവേൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഭക്ഷ്യസാധങ്ങൾ കൈമാറി. യൂണിറ്റ്, ഫൊറോന നേതൃത്വങ്ങളുടെ പിന്തുണയോട് "നല്ല അയൽക്കാരൻ"പദ്ധതിക്കായി  സമാഹരിച്ചതിന്റെ ബാക്കി തുക ആലപ്പുഴ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജെയിംസ് ആനാംപറമ്പിലിന് കൈമാറി. ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ് വാണിയപുരയ്ക്കൽ, പ്രൊക്യൂറേറ്റർ വെരി. റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, പ്രസിഡന്റ്‌ ശ്രീ. ഷിജോ മാത്യു,  ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര, അതിരൂപത ഭാരവാഹികളായ  സീനാമോൾ ചെറിയാൻ, ജസ്റ്റിൻ മഞ്ചേരിക്കളം, ഡിലോ ദേവസ്യ, ജോസ്ന ജോസഫ്‌, ജോബിൻ ജോസഫ്, സിനോയ് മാത്യു, റോസ് മരിയ സെബാസ്റ്റ്യൻ, ബെക്സൺ ഡേവിസ്, റോഷ്നി സെബാസ്റ്റ്യൻ, ക്രിസ്റ്റി ഡേവിസ്, എബി ആന്റണി, ദിവ്യ വിജയൻ, അഖിൽ ജോർജ് ചാക്കോ, ടോണി മണിമലപ്പറമ്പിൽ, സി. സെലിൻ, ബ്രദർ സിറിൽ എന്നിവർ പ്രവർത്തനത്തിനു നേതൃത്വം നൽകി.