ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം സ്വർഗീയ മധ്യസ്ഥൻ *വിശുദ്ധ തോമസ് മൂർ ദിനാചരണം* മാന്നാനം കെ.ഇ കോളേജിൽ ഷംഷാബാദ് രൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ.തോമസ് പാടിയത്ത് ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ തയ്യിൽ
അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ.ജോബിൻ ആനക്കല്ലുങ്കൽ ആമുഖപ്രഭാഷണവും മാന്നാനം കെ. ഇ കോളേജ് മാനേജരും ആശ്രമം പ്രിയോറുമായ റവ.ഡോ. കുര്യൻ ചാലങ്ങാടി അനുഗ്രഹ പ്രഭാഷണവും നടത്തി. എസ്.എം.വൈ.എം ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര വിശുദ്ധ തോമസ് മൂർ അനുസ്മരണം നടത്തി. അതിരൂപത ജനറൽ സെക്രട്ടറി ജോയൽ ജോൺ റോയ്, കുടമാളൂർ ഫൊറോന ഡയറക്ടർ ഫാ. ലൂക്ക് വെട്ടുവേലിക്കളം, കുടമാളൂർ ഫൊറോന പ്രസിഡന്റ് മാത്യു ജോസഫ്,അതിരൂപത ഡെപ്യൂട്ടി പ്രസിഡന്റ് രേഷ്മ ദേവസ്യ, ട്രഷറർ അലൻ സിബി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അതിരൂപത സമിതി സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനദാനം നടത്തി. വിവിധ യൂണിറ്റുകളുടെയും ഫൊറോനകളുടെയും നേതൃത്വത്തിൽ കലാപരിപാടികളും നടത്തപ്പെട്ടു.