ചങ്ങനാശ്ശേരി: യുവദീപ്തി എസ്. എം. വൈ.എം ന്റെ ആഭിമുഖ്യത്തിൽ ജൂലൈ 02 ഞായറാഴ്ച ചങ്ങനാശ്ശേരി കത്തീഡ്രൽ പള്ളിയിൽ നിന്നും നിരണം സെന്റ് തോമസ് തീർത്ഥാടനകേന്ദ്രത്തിലേക്ക് നടത്തപ്പെടുന്ന 17ആമത് നിരണം തീർത്ഥാടനത്തിന് മുന്നോടിയായി സ്വാഗതസംഘം ഓഫീസ് ചങ്ങനാശ്ശേരി പാസ്റ്ററൽ സെന്ററിൽ അതിരൂപത ഡയറക്ടർ ഫാ.ജോബിൻ ആനക്കല്ലുങ്കൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ജോർജ്ജ് സെബാസ്റ്റ്യൻ തയ്യിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോയൽ ജോൺ റോയ്, ഡെപ്യൂട്ടി പ്രസിഡന്റ് രേഷ്മ ദേവസ്യ, ട്രഷറർ അലൻ സിബി, വോളന്റീർ കൺവീനർമാരായ ജിനോമോൻ ജോർജ്, ലൂസി പീലിപ്പോസ് എന്നിവർ സംസാരിച്ചു