2023 ജൂലൈ 2 ന് 17 മത് നിരണം തീർത്ഥാടനം നടത്തപ്പെട്ടു. "മാർത്തോമാ ശ്ലീഹാ പകർന്നു തന്ന വിശ്വാസത്തിന്റെ ദീപം കെടാതെ സൂക്ഷിക്കേണ്ടവരാണ് യുവജനങ്ങൾ " എന്ന് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകി. ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിലെ പൂർവ്വ പിതാക്കന്മാരുടെ കബറടത്തിങ്കൽ നിന്നും രാവിലെ എട്ടിന് ആരംഭിച്ച തീർത്ഥാടനം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അതിരൂപത പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ തയ്യിലിനെ ദീപം തെളിയിച്ചു നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പ്രസിഡന്റ് രേഷ്മ ദേവസ്യ പതാക ഏറ്റുവാങ്ങി അതിരൂപത ഡയറക്ടർ ഫാ. ജോബിൻ ആനക്കല്ലുങ്കൽ തീർത്ഥാടകർക്ക് നിർദ്ദേശങ്ങൾ നൽകി തീർത്ഥാടനം ആയിരക്കണക്കിന് യുവജനങ്ങളുടെ പങ്കാളിത്തത്തോടെ ഭക്തിസാന്ദ്രമായി.