2023 ജൂലൈ 15 16 17 തീയതികളിൽ യുവദീപ്തി എസ് എം വൈ എം ചങ്ങനാശ്ശേരി ഫൊറോനയുടെ പ്രാർത്ഥന പഠന പരിശീലന ക്യാമ്പ് അസം കോളേജിൽ വെച്ച് നടത്തപ്പെട്ടു. അതിരൂപത വികാരി ജനറാൾ റവ. ഫാ. ജോസഫ് വാണിയപുരയ്ക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അതിരൂപത റിസോഴ്സ് ടീമും ചങ്ങനാശ്ശേരി ഫൊറോന സമിതിയും സംയുക്തമായി ക്യാമ്പിന് നേതൃത്വം കൊടുത്തു. 83 യുവജനങ്ങൾ പങ്കെടുത്തു.