2023 ജൂലൈ 29ന് മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുവാൻ അടിയന്തരമായി ഇടപെടുക , പ്രധാനമന്ത്രി മൗനം വെടിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തീ എസ് എം വൈ എം ന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. അതിരൂപത പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു ചങ്ങനാശ്ശേരി എം എൽ എ അഡ്വക്കേറ്റ് ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ.ജോബിൻ ആനക്കല്ലുങ്കൽ, ആലപ്പുഴ ഫൊറോന ഡയറക്ടർ ഫാ സോണി പള്ളിച്ചിറ, അതിരൂപത ഭാരവാഹികളായ അലൻ സിബി , ജിനോമോൻ ജോർജ്, ലിന്റാ ജോഷി , ജാസ്മിൻ മാത്യു , ഫൊറോന പ്രസിഡന്റുമാരായ അരുൺ ടോം തോപ്പിൽ, മാത്യു ജെയിംസ് എന്നിവർ പ്രസംഗിച്ചു.