ആവേശമായി ചങ്ങനാശ്ശേരി അതിരൂപത യുവജന സംഗമം എക്സ്പേരൻസാ 2023 യുവജനദിനാഘോഷം 2023 ജൂലൈ 30ന് മുഹമ്മ സെന്റ് ജോർജ് സെൻട്രൽ യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു. അതിരൂപതാ പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച സമ്മേളനം കുരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി. മുഹമ്മ ഫൊറോന വികാരി ഫാ.ആന്റണി കാട്ടുപാറ യുവജനദിന സന്ദേശം നൽകി. ഫാ. ജോബിൻ ആനക്കല്ലുങ്കൽ, ഫാ. ലിബിൻ തുണ്ടിയിൽ, മുഹമ്മ ഫൊറോന പ്രസിഡന്റ് എബ്രഹാം പട്ടാറ എന്നിവർ ആശംസകള്‍ അറിയിച്ചു. കല, കായിക , അധ്യാന സാമൂഹിക, സാംസ്കാരിക, മേഖലകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ച യുവജനങ്ങളെ ആദരിച്ചു. വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു. 1452 യുവജനങ്ങൾ പങ്കെടുത്തു.