വി. ജോൺ മരിയ വിയാനിയുടെ തിരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി അതിരൂപതയിലെ മുഴുവൻ വൈദികർക്കുമായി സംഘടിപ്പിച്ച അഭിവന്ദ്യ മാർ.ജോസഫ് പൗവത്തിൽ മെമ്മോറിയൽ പ്രഥമ ബാഡ്മിന്റൺ ടൂർണമെന്റ് പിതാവിന്റെ ജന്മദിനമായ ആഗസ്റ്റ് 14ന് ചങ്ങനാശ്ശേരി സന്തേശനിലയം ഇൻഡോർ കോർട്ടിൽ വച്ചു നടത്തപെട്ടു. യുവദീപ്തി എസ്.എം.വൈ.എം പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ തയ്യിൽ ആമുഖമായി സംസാരിച്ചു. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ. തോമസ് തറയിൽ പിതാവ് ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. ഡയറക്ടർ ഫാ.ജോബിൻ ആനക്കല്ലുങ്കൽ നിർദേശങ്ങൾ നൽകി. ഡെപ്യൂട്ടി പ്രസിഡന്റ് രേഷ്മ ദേവസ്യ, ജനറൽ സെക്രട്ടറി ജോയൽ ജോൺ റോയ്, ട്രഷറർ അലൻ സിബി, റീജെന്റ് ബ്രദർ ഡെറിക് കഞ്ഞിക്കര, ഡിക്സ്ൺ ജോസഫ്, ക്രിസ്റ്റി കെ കുഞ്ഞുമോൻ, അവറാച്ഛൻ പട്ടാറ, ലാലിച്ചൻ മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനവിതരണം വികാരി ജനറാൾ ഫാ.വർഗീസ് താനമ്മാവുങ്കൽ നിർവഹിച്ചു.

യുവദീപ്തി എസ്.എം.വൈ.എം
ചങ്ങനാശ്ശേരി അതിരൂപത