ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി SMYM ന്റെ നേതൃത്വത്തിൽ ജലദിനാചാരണം "കരുതൽ 2019" നടത്തപ്പെട്ടു..16 ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ 16 പ്രദേശങ്ങൾ ദത്തെടുത്തു ശുദ്ധജലം വിതരണം ചെയ്തു.. 1,00,000 ലിറ്ററിൽ അധികം വെള്ളം 10000 തോളം കുടുംബങ്ങളിൽ യുവജനങ്ങൾ വിതരണം ചെയ്‌തു.ശുദ്ധജല വിതരണത്തിന്റെ അതിരൂപത തല ഉദ്ഘാടനം തെങ്ങനായിൽ ശുദ്ധജലം വിതരണം ചെയ്‌തു കൊണ്ട് വികാരി ജനറൽ റവ. ഫാ.ജോസഫ് മുണ്ടകത്തിൽ നിർവഹിച്ചു.അതിരൂപത ഡയറക്ടർ ഫാ.ജേക്കബ് ചക്കാത്ര, ഫാ.ജോബിൻ ആനകല്ലുങ്കൽ, ഷിജോ ഇടയാടിൽ, ജസ്റ്റിൻ മഞ്ചേരിക്കളം, ജോസ്‌ന ജോസഫ്, അഞ്‌ജലി പി. തോമസ്, ഷാരോൺ ദേവസിയ, സിനോയി മാത്യു, ബെക്സൺ ഡേവിസ്, റോസി സിറിയക് , അഖിൽ ജോർജ് ചാക്കോ, സി.സെലിൻ റോസ്, ലാലിച്ചൻ മറ്റത്തിൽ, വാർഡ് മെമ്പർ മിനി എന്നിവർ നേതൃത്വം നല്കി.