ചങ്ങനാശ്ശേരി അതിരുപതാ യുവദീപ്തി – എസ്സ്.എം.വൈ.എമ്മിൻ്റെ വാർഷികവും, പുതിയ പ്രവർത്തനവർഷത്തിൻ്റെ ഉദ്ഘാടനവും പാസ്റ്ററൽ സെൻ്ററിൽ വച്ചു നടത്തി. അതിരൂപതാ പ്രസിഡൻ്റ് ജോയൽ ജോൺ റോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സഞ്ജയ് സതീഷ് റിപ്പോർട്ടവതരിപ്പിച്ചു. തുടർന്ന് പുതിയ പ്രസിഡൻ്റ് അരുൺ ടോമിൻ്റെ അദ്ധ്യക്ഷതയിൽച്ചേർന്ന സമ്മേളനത്തിൽ വച്ച് അതിരൂപതാവികാരിജനറാൾ  വെരി റവ. ഫാ. ആൻ്റണി ഏത്തക്കാട്ട് പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു. ' അതിരൂപതാ ഡയറക്ടർ ഫാ. ജോബിൻ ആനക്കല്ലുങ്കൽ, ജോയിൻ്റ് ഡയറക്ടർ റവ.ഡോ. സാവിയോ മാനാട്ട്, അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ടോണി പുതുവീട്ടിക്കളം, എലിസബത്ത് വർഗ്ഗീസ്, ക്രിസ്റ്റി കെ. കുഞ്ഞുമോൻ,ലാലിച്ചൻ മറ്റത്തിൽ, ബ്രദർ ജിബി മോഴുകുന്നo , അലക്സ് സെബാസ്റ്റ്യൻ, ലിൻ്റ്റാ ജോഷി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ വച്ച് പുതിയ  ഭാരവാഹികളെ ആദരിച്ചു. മികച്ച യൂണിറ്റുകൾക്കും ഫൊറോനകൾക്കും ഷീൽഡുകളും ട്രോഫികളും സമ്മാനിച്ചു.