ആര്യങ്കാവ്: അതിരൂപത യുവദീപ്തി-എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനാചരണം ആര്യങ്കാവ് സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്നു. അതിരൂപതയിലെ വിവിധ പള്ളികളിൽനിന്നുള്ള വനിതാ പ്രതിനിധികളും ഭാര വഹികളും ദിനാചരണത്തിൽ പങ്കെടുത്തു.

ഡെപ്യൂട്ടി പ്രസി‌ഡന്റ് എലിസബത്ത് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ആര്യങ്കാവ് പഞ്ചായത്ത്‌  പ്രസിഡന്റ് സുജ തോമസ് ഉദ്‌ഘാടനം ചെയ്തു.

അതിരൂപത ആനിമേറ്റർ സിസ്റ്റർ തെരെസീന ആമുഖ പ്രസംഗം നൽകി. ഫാ. ഫിലിപ്പ് തയ്യിൽ, ഫാ. ജോബിൻ ആനക്കല്ലുങ്കൽ, ഫാ. ടോണി പുതുവീട്ടിൽക്കളം, ഫാ. ജോസിൻ കൊച്ചുപറമ്പിൽ, ജെസീത്താ റോയ്, ജോസ്‌ന ജോസ്, സ്നേഹ സജി, ജിയ വിൽസൺ എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ റോസ്‌ലിൻ സ്നേഹതീരം, ഡെയ്‌സി വർഗീസ് എന്നിവർ പാനൽ ചർച്ച നയിച്ചു.