ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം. ന്റെ ആഭിമുഖ്യത്തിൽ കൈത്തിരി 2019 പഠനോപകരണ കിറ്റ് വിതരണം ചെയ്തു. അതിരൂപതയിലെ 250 യൂണിറ്റുകളിലെ യുവജനങ്ങൾ ശേഖരിച്ച 500 ഓളം കിറ്റുകളാണ് അർഹരായ വിദ്യാർത്ഥികൾക്ക് നൽകപ്പെട്ടത്. പഠനോപകരണ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കുറുമ്പനാടം പുളിയാംകുന്ന് ഹോളി ഫാമിലി LP സ്കൂളിൽ വികാരി ജനറാൽ വെരി.റെവ.ഫാ ജോസഫ് വാണിയപ്പുരക്കൽ നിർവഹിച്ചു.
അതിരൂപത പ്രസിഡന്റ് ഷിജോ മാത്യു ഇടയാടി അധ്യക്ഷത വഹിച്ചു ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര,സ്കൂൾ മാനേജർ ഫാ. ഗ്രിഗറി നാടുവിലേടം, സീനമോൾ ചെറിയാൻ, ജസ്റ്റിൻ മഞ്ചേരിക്കളം എന്നിവർ സംസാരിച്ചു. സിനോയി മാത്യു, അഞ്ജലി പി തോമസ് എത്സ ബിജു, ജോബിൻ ജോസഫ്, ജോസഫ് ജെയിംസ്, ജോസ്ന ജോസഫ്, ദിവ്യ വിജയൻ, എബി ആന്റണി, ഡിലോ ദേവസ്യ, ബ്രദർ. ജേക്കബ് കളത്തിവീട്ടിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു