യുവദീപ്തി എസ്.എം.വൈ.എം ചങ്ങനാശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ വി.തോമസ് മൂർ ദിനാചരണം, 'സ്മൃതി 2019' തൃക്കൊടിത്താനം സെന്റ് സേവിയേഴ്‌സ് ഫൊറോന ദേവാലയത്തിൽ വച്ചു നടത്തപ്പെട്ടു. അതിരൂപത പ്രസിഡന്റ്‌ ശ്രീ. ഷിജോ ഇടയാടിയുടെ അധ്യക്ഷതയിൽ  ചേർന്ന യോഗം ചങ്ങനാശ്ശേരി അതിരൂപത പ്രൊക്യൂറേറ്റർ വെരി.റവ.ഫാ. ചെറിയാൻ കാരിക്കൊമ്പിൽ ഉദ്ഘാടനം ചെയ്തു. കോട്ടയം നവജീവൻ ട്രസ്റ്റ്‌ ഡയറക്ടർ ശ്രീ. പി.യു. തോമസ് മുഖ്യപ്രഭാഷണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ പ്രളയത്തിൽ വായനശാല നഷ്ടപെട്ട കുട്ടനാടൻ മേഖലയിലെ ഒരു വിദ്യാലയത്തിന് യുവജനങ്ങളുടെ നേതൃത്വത്തിൽ വായനശാല പുനർനിർമിച്ചു നൽകുന്ന , 'അക്ഷരചെപ്പ് ' എന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം അതിരൂപത ഡയറക്ടർ ഫാ.ജേക്കബ് ചക്കാത്ര നിർവഹിച്ചു. തൃക്കൊടിത്താനം ഫൊറോന ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മാമ്പറ, സീനാമോൾ ചെറിയാൻ, ജസ്റ്റിൻ മഞ്ചേരിക്കളം, ഡിലോ ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു. ജോസഫ് ജെയിംസ്, ജോസ്ന ജോസഫ്, ജോബിൻ ജോസഫ്, എൽസ ബിജു, റോസ് മരിയ, സിനോയ് മാത്യു, എബി ആന്റണി , റോഷ്‌നി സെബാസ്റ്റ്യൻ, ലാലിച്ചൻ മറ്റത്തിൽ, ബ്ര.ജേക്കബ് കളത്തിൽ വീട്ടിൽ   എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.