യുവജനസാന്ദ്രമായി നിരണം വീഥികൾ 

ചങ്ങനാശ്ശേരി :  മാർ തോമാശ്ലീഹയുടെ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് അതിരൂപത യുവദീപ്തി എസ്.എം.വൈ.എം ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 15- മത് നിരണം തീർഥാടനം ഭക്തിസാന്ദ്രമായി. 17 കിലോമീറ്റർ താണ്ടുയുള്ള ഈ തീർത്ഥയാത്രയിൽ പതിനായിരകണക്കിന് യുവജനങ്ങൾ പങ്കാളികളായി. ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രപ്പോലീത്തൻ പള്ളിയിലെ പൂർവ പിതാക്കന്മാരുടെ കബറിടത്തിങ്കൽ നിന്നും രാവിലെ എട്ടിന് ആരംഭിച്ച തീർഥാടന പദയാത്ര ആർച്ചബിഷപ്പ് മാർ ജോസഫ് പെരുതോട്ടം  അതിരൂപത പ്രസിഡന്റ്‌ ഷിജോ മാത്യു ഇടയാടിക്ക്  ദീപം കൈമാറിക്കൊണ്ട് തീർത്ഥാടന പദയാത്ര ആരംഭിച്ചു. 
         മെത്രപ്പോലീത്തൻ പള്ളി വികാരി ഫാ.കുര്യൻ പുത്തൻപുര യുവദീപ്തി പതാക ഡെപ്യൂട്ടി പ്രസിഡന്റ്‌ സീനാമോൾ ചെറിയാനു കൈമാറി. 
          തീർഥാടന പദയാത്ര സെട്രൽ ജംഗ്ഷൻ, ളായിക്കാട്, ഇടിഞ്ഞില്ലം, വേങ്ങൽ സെന്റ് മേരീസ് മലങ്കരപള്ളി, കാവുംഭാഗം, പൊടിയാടി എന്നീ പ്രദേശങ്ങൾ താണ്ടി നിരണത്തു എത്തി ചേർന്നു. 
             ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിച്ചു യുവജനങ്ങൾക്ക് സന്ദേശം നൽകി . തീർഥാടനകേന്ദ്രം റെക്ടർ ഫാ. ക്രിസ്റ്റി കൂട്ടുമ്മേൽ  സ്പിരിചൽ ഫാദർ ഫാ. വര്ഗീസ് കോടികൽ  എന്നിവർ ചേർന്ന് തീർഥാടകരെ സ്വീകരിച്ചു. 
    യുവദീപ്തി ഭാരവാഹികളായ ജസ്റ്റിൻ മഞ്ചേരിക്കളം, ഡിലോ ദേവസ്യ, ജോസഫ് ജെയിംസ്, ജോസ്ന ജോസഫ്, ജോബിൻ ഇടത്താഴ, എബി ആന്റണി,ഷാരോൺ ദേവസ്യ, അഞ്ജലി പി തോമസ്, സിനോയ് മാത്യു, റോസ് മരിയ സെബാസ്റ്റ്യൻ, ബെക്സൺ ഡേവിസ്, റോഷ്‌നി സെബാസ്റ്റ്യൻ, അഖിൽ ജോർജ് ചാക്കോ, ടോണി മണിമലപ്പറമ്പിൽ, സി.സെലിൻ ജോസ് SD, ലാലിച്ചൻ മറ്റത്തിൽ,ശ്യാം കെ ജോസഫ്, സെബിൻ മാത്യു, ജിബിൻ കെ മാത്യു, എന്നിവർ നേതൃത്വം നൽകി.