മലബാറിന് കൈത്താങ്ങായി യുവദീപ്തി എസ്.എം.വൈ.എം 


ചങ്ങനാശ്ശേരി : പ്രളയക്കെടുതിയിൽ സർവ്വവും നഷ്ടപ്പെട്ട് ബുദ്ധിമുട്ടിൽ കഴിയുന്ന മലബാർ മേഖലയിലെ ജനങ്ങൾക്കൊരു  ക്കൈത്താങ്ങായി യുവദീപ്തി എസ്.എം.വൈ.എം ചങ്ങനാശ്ശേരി അതിരൂപതയിലെ യുവജനങ്ങൾ. മൂന്ന് ദിവസത്തെ നിശ്ചയദാർഢ്യത്തിന്റെയും പ്രവർത്തനത്തിന്റെയും ഫലമായി 16 ഫൊറോനകളിലെ വിവിധ യൂണിറ്റുകളിൽനിന്നായി   ഏഴ് ലക്ഷത്തിലധികം  രൂപയോളം വിലവരുന്ന ആവശ്യസാധനങ്ങളുമായി  മലബാർ മേഖലയിൽ എത്തി താമരശ്ശേരി രൂപതയ്ക്ക് കൈമാറി. അതിരൂപത പ്രസിഡന്റ്‌ ശ്രീ. ഷിജോ ഇടയാടിയുടെ നേതൃത്വത്തിൽ പുറപ്പെട്ട സംഘമാണ്  വൈകിട്ടോടെ അവിടെ എത്തിച്ചേർന്നത്. യാത്ര ചങ്ങനാശ്ശേരി അതിരൂപത മെത്രപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുംന്തോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര,ജസ്റ്റിൻ മഞ്ചേരികളം ,ഡിലോ ദേവസ്യ,ടോണി മണിമലപ്പറമ്പിൽ,അഖിൽ  ജോർജ്,സിനോയ്‌ മാത്യു,ജോബിൻ ജോസഫ് ,ജോസഫ് ജെയിംസ് ,റോസ് മരിയ  സെബാസ്റ്റ്യൻ ,എൽസ ബിജു ,ലാലിച്ചൻ  മറ്റത്തിൽ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.