ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ യൂത്ത് ട്രെയിനിങ് പ്രോഗ്രാം(YTP) 'എലൈവ് 2K19' ന് തുടക്കം കുറിച്ചു .  ഉദ്ഘാടനം വികാരി ജനറാൾ  വെരി.റവ.ഫാ. ജോസഫ് വാണിയപ്പുരക്കൽ നിർവ്വഹിച്ചു.
പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ 'ക്രിസ്തു ജീവിക്കുന്നു' എന്ന അപ്പസ്തോലിക പ്രബോധനവും, 'ന്യൂനപക്ഷ അവകാശങ്ങൾ : അറിയേണ്ടവയെല്ലാം' എന്നീ വിഷയങ്ങളിന്മേൽ യുവജനങ്ങൾക്കായി ക്രമീകരിച്ച പഠനശിബിരത്തിൽ വികാരി ജനറാൾ വെരി.റവ.ഫാ. തോമസ് പാടിയത്ത്, അഡ്വ.ജോജി ചിറയിൽ, ശ്രീ.വർഗീസ് ആന്റണി എന്നിവർ ക്ലാസ്സുകൾ നയിച്ചു.