വിദേശനാടുകളിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്കായി യുവദീപ്തി എസ്.എം.വൈ.എം ന്റെ  നേതൃത്വത്തിൽ ബഹു.മുഖ്യമന്ത്രിയ്ക്ക് നിവേദനം സമർപ്പിച്ചു. ഒട്ടേറെ വിദേശനാടുകളിൽ പഠനത്തിനും ജോലിക്കുമായി വിദേശത്തു എത്തിച്ചേർന്ന യുവജനങ്ങളടക്കം ഒരുപാട് മലയാളികൾ കുടുങ്ങി കിടക്കുന്നു. ഇറ്റലിയിലെ മാൾട്ട പോലെയുള്ള ഒറ്റപെട്ട ദ്വീപുകൾ പൂർണമായി അടയ്ക്കപ്പെട്ട നിലയിലാണ്. അവിടെ ഉള്ളവരുടെ നില അതീവ പരിതാപകരവുമാണ്. മറ്റു വിദേശനാടുകളിലെയും സ്ഥിതി വിപരീതമല്ല. ഭക്ഷത്തിനും മറ്റു ആവശ്യസാധനങ്ങൾക്കുമായി  അവർ വലയുകയാണ്. ഇതരണത്തിൽ അവിടെ നിൽക്കുന്നത് അങ്ങേയറ്റം അപകടകരമാണ്.  ഇവയെല്ലാം ചൂണ്ടിക്കാട്ടി അവരെ അടിയന്തരമായി നാട്ടിൽ എത്തിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് ആണ് നിവേദനം സമർപ്പിച്ചത്.