ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണ നമ്മുടെ ഈ കൊച്ചു കേരളത്തിലും നമ്മുടെ സമീപങ്ങളിലും  രോഗബാധയും പരിഭ്രാന്തിയും പരത്തുമ്പോൾ സാമൂഹിക പ്രതിബദ്ധതയുള്ള ക്രൈസ്‌തവ യുവജനം എന്ന നിലയിൽ ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം ന്റെ നേതൃത്വത്തിൽ ഈ മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കുവാൻ തയ്യാറായികൊണ്ട് ഈ കാലയളവിൽ കൊറോണ എന്ന മഹാഭീകരതയുടെ സാമൂഹിക വ്യാപനം ഒഴിവാക്കുവാനായി ഭാരത സർക്കാർ 'ലോക്ക് ഡൗൺ' പ്രഖ്യാപിച്ച ഒരു സാഹചര്യമാണല്ലോ ഇപ്പോൾ ഉള്ളത്. നമുക്ക് ചുറ്റുമുള്ള സഹോദരങ്ങൾക്ക് കൈതാങ്ങാകുവാനായി നല്ല അയൽക്കാരന്റെ മുഖമായി മാറുവാൻ അതിരൂപത യുവദീപ്തിയുടെ നേതൃത്വത്തിൽ ഫൊറോന-യൂണിറ്റ് തലങ്ങളിൽ ഒരു ഹെല്പ് ഡസ്ക് രൂപീകരിച്ചു.പൊതുജനത്തിന്റെ 'ആവശ്യങ്ങൾ', 'സഹായങ്ങൾ','സംശയങ്ങൾ'എന്നിവയ്ക്ക് പരിഹാരം കാണുകയാണ് ഈ പദ്ധതിയിലൂടെ  ലക്ഷ്യം വയ്ക്കുന്നത്.