വീട്ടാവശ്യത്തിനായി ഉള്ള പച്ചക്കറികൾ വീട്ടിൽ ഉൽപാദിപ്പിച്ചുകൂടെ എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി ഏറ്റെടുത്തു . യുവജനങ്ങളുടെ വീട്ടിൽ അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു അടുക്കളത്തോട്ട മത്സരം ക്രമീകരിക്കുന്നു. വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന പയർ, പച്ചമുളക്, തക്കാളി തുടങ്ങിയ പച്ചക്കറികളുടെ കൃഷിയാണ് മത്സരത്തിനുണ്ടായിരുന്നത്.