ചങ്ങനാശേരി: കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ രൂപീകരിച്ച സന്നദ്ധസേവന സംഗത്തില്‍ ചങ്ങനാശേരി അതിരൂപത യുവദീപ്തി യുടെ നേതൃത്വത്തിൽ ആയിരത്തിലധികം യുവജനങ്ങളെ രജിസ്റ്റര്‍ ചെയ്തു.
അതിരൂപത യുവദീപ്തി ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്ര,പ്രസിഡന്റ് ഷിജോ ഇടയാടിൽ,സീനമോൾ ചെറിയാൻ ,ജസ്റ്റിൻ മഞ്ചേരിക്കളം, ഡിലോ ദേവസൃ,അതിരൂപത ഫൊറോന യൂണിറ്റ് ഭാരവാഹികൾ,ഫൊറോന, യൂണിറ്റ് ഡയറക്ടർ മാർ എന്നിവർ രജിസ്ട്രേഷന് നേതൃത്വം കൊടുത്തു.
ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ സാമൂഹിക പ്രതിബദ്ധതയോടെ മുന്നിട്ടിറങ്ങിയവരെ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം അഭിനന്ദിച്ചു.