പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് 'പ്ലാസ്റ്റിക് ഉപേക്ഷിക്കുക, മാലിന്യം ഇല്ലാതാക്കുക, പ്രകൃതിയിലേക്ക് മടങ്ങുക' എന്ന ലക്ഷ്യത്തോടെ യൂണിറ്റുകളുടെ യുവദീപ്തിയുടെ നേതൃത്വത്തിൽ ഒരു ലക്ഷം പേപ്പർ ബാഗ് നിർമ്മിച്ചു വിതരണം ചെയ്യുവാനും അടുക്കളത്തോട്ട നിർമ്മാണം നടത്തുവാനും ഒരുങ്ങി യുവദീപ്തി എസ്.എം.വൈ.എം. യൂണിറ്റ്, ഫൊറോന, അതിരൂപത ഭാരവാഹികൾ 1000 അടുക്കളത്തോട്ടം നിർമ്മിച്ച് ഈ പരിസ്ഥിതി ദിനത്തിൽ സ്വയം പര്യാപ്തതയുടെയും വിഷരഹിത പച്ചക്കറി കൃഷിയുടെയും മഹത്തായ സന്ദേശം സമൂഹത്തിന് നൽകുന്നു.