ഈ വർഷത്തെ യുവജനദിനാചാരണത്തോട് അനുബന്ധിച്ച് കോവിഡ് കാലത്ത് മനുഷ്യ നന്മയ്ക്കായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ ആദരിക്കുകയും അവർക്ക് കോവിഡ് കെയർ കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. യൂണിറ്റ് തലത്തിൽ ഇടവകകളുടെ പരിസര പ്രദേശത്തുള്ള ഓട്ടോ ടാക്സി തൊഴിലാളികൾക്കും, ഫൊറോന സമിതികൾ ഫൊറോനയുടെ അടുത്ത പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും കോവിഡ് കെയർ കിറ്റ് വിതരണം ചെയ്തു. അതിരൂപത സമിതി കോവിഡ് കെയർ കിറ്റും സാനിറ്റയ്‌സെർ ഡിസ്പെൻസറും ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി. ഓഫീസിലും, സർക്കിൾ ഓഫീസിലും നൽകി. അതിരൂപതാതല ഉദ്ഘാടനം അഭിവന്ദ്യ മാർ. ജോസഫ് പെരുംന്തോട്ടം നിർവ്വഹിച്ചു.