ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ് എം വൈ എം കോവിഡ് മഹാവ്യാധിയെ നേരിടാൻ പൊതുസമൂഹത്തെ സഹായിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരസൂചകമായി "ഉയിരുകാക്കുന്നോർക്കു ഉയിരേകാൻ സ്നേഹപൂർവ്വം യുവദീപ്തി" എന്ന പേരിൽ പി. പി. ഇ.കിറ്റുകൾ വിതരണം ചെയ്തു. ജൂലൈ 26 അതിരൂപത തലത്തിൽ നടത്തപ്പെടുന്ന വനിതാസംഗമം "സമത്വ 2020"യോട് അനുബന്ധിച്ചാണ് ഈ പ്രവർത്തനം നടത്തപ്പെട്ടത്. ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ വെരി.റവ.ഫാ.ജോസഫ് വാണിയപ്പുരക്കൽ ചങ്ങനാശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അജിത് കുമാറിന് പി. പി. ഇ. കിറ്റുകൾ കൈമാറികൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. അതിരൂപതയിലെ വിവിധ യൂണിറ്റ്, ഫൊറോന നേതൃത്വങ്ങളുടെ സഹകരണതോടെയാണ് പദ്ധതി നടപ്പിലാക്കിയത്. അതിരൂപത തലത്തിൽ ഈ പ്രവർത്തനത്തിന് പ്രസിഡന്റ്‌ ശ്രീ. ഷിജോ മാത്യു, ഡയറക്ടർ ഫാ. ജേക്കബ് ചക്കത്ര, അതിരൂപത ഭാരവാഹികളായ സീനാമോൾ ചെറിയാൻ, ജസ്റ്റിൻ മഞ്ചേരിക്കളം, ഡിലോ ദേവസ്യ, ജോസ്ന ജോസ്, ജോബിൻ ജോസഫ്, സിനോയ് മാത്യു, റോസ് മരിയ സെബാസ്റ്റ്യൻ, ബെക്സൺ ഡേവിസ്, റോഷ്നി സെബാസ്റ്റ്യൻ, ക്രിസ്റ്റി ഡേവിസ്, എബി ആന്റണി, ദിവ്യ വിജയൻ, അഖിൽ ജോർജ് ചാക്കോ, ടോണി മണിമലപറമ്പിൽ, സി. സെലിൻ, ബ്രദർ സിറിൽ എന്നിവർ പ്രവർത്തനത്തിനു നേതൃത്വം നൽകി.