പ്രിയ യുവജന സുഹൃത്തുക്കളെ...
കേന്ദ്ര സർക്കാരിന്റെ വിവാദ കർഷക നിയമങ്ങൾക്കെതിരെ രാജ്യമെമ്പാടും കർഷക പ്രതിഷേധം അലയടിക്കുന്ന കാര്യം നാമെല്ലാവർക്കും അറിവുള്ളതാണല്ലോ. നിയമങ്ങൾ പിൻവലിക്കാതെ പിന്മാറില്ലെന്നു പ്രഖ്യാപിച്ചു ഡൽഹിയെ വളഞ്ഞിരിക്കുന്നത് 3 ലക്ഷം കർഷകരാണ്. രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, ചങ്ങനാശ്ശേരി അതിരൂപതയുടെ യുവജന പ്രസ്ഥാനം യുവദീപ്തി SMYM കർഷക പ്രതിഷേധത്തിന്റെ ഭാഗഭാക്കാകുകയാണ്. ഈ വരുന്ന ഡിസംബർ 11 വെള്ളിയാഴ്ച കുട്ടനാട് മങ്കൊമ്പിൽ വെച്ച് ഏകദിന ഉപവാസ പ്രതിഷേധം സംഘടിപ്പിക്കുവാൻ ആഗ്രഹിക്കുകയാണ്. എല്ലാ യുവദീപ്തി ഭാരവാഹികളും ഈ പ്രതിഷേധ സമരത്തിൽ പരിപൂർണ്ണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഒപ്പം കുട്ടനാടൻ ഫൊറോനാകളുടെ നേതൃത്വവും. സാധിക്കുന്നിടത്തോളം സാമൂഹിക മാധ്യമങ്ങൾ വഴിയായും നമുക്ക് ഈ പരിപാടിക്ക് പിന്തുണയേകാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നമുക്ക് രാജ്യത്തെ കർഷക ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാം.
ഏവരുടെയും പൂർണ്ണ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.
✍