ഒപ്പം 2020

ചങ്ങനാശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം ന്റെ 48-ാമത് ജന്മദിനത്തിന്റെയും ക്രിസ്തുമസ് ആഘോഷത്തിന്റെയും ഭാഗമായി ഒപ്പം 2020 എന്ന പേരിൽ കോവിഡ് കേന്ദ്രങ്ങളിൽ ഫ്രൂട്ട് സുകളും കേക്കുകളും നല്കി. വിവിധ യൂണിറ്റുകളുടെ സഹായത്തോടെ16 ഫൊറോനകളിലായി ഒപ്പം 2020 നടന്നു.പ്രസ്തുത പരിപാടിയുടെ അതിരൂപതാതല ഉദ്ഘാടനം അതിരൂപത കേന്ദ്രത്തിൽ വെച്ച് നടന്നു. ചങ്ങനാശേരി അതിരൂപത മെത്രാപോലീത്ത അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം ഫ്രൂട്ട്സ് കിറ്റ് കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.കോവിഡ് രോഗികൾക്ക് ഒപ്പമായിരിന്നു കൊണ്ട് അവരെ ശുശ്രൂഷിക്കുന്ന യുവജനങ്ങൾ മറ്റുള്ളവർക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു .അതിരൂപത ഡയറക്ടർ ഫാ.ജേക്കബ് ചക്കാത്ര, പ്രസിഡൻറ് ശ്രീ.ജോബിൻ ഇടത്താഴെ ,ഡെപ്യൂട്ടി പ്രസിഡന്റ് ഡെൻസമ്മ അന്ന സോജൻ, ജനറൽ സെക്രട്ടറി ജോർഡി വർഗീസ്, ട്രഷറർ ഡയോൺ റോയി എന്നിവർ സംസാരിച്ചു.

അതിരൂപത ഭാരവാഹികളായ ഷിജോ മാത്യു ,ഡിലോ ദേവസ്യ, സീനാ മോൾ ചെറിയാൻ, ക്രിസ്റ്റി ഡേവിസ് ,ജെയ്നറ്റ് മാത്യു ,ക്രിസ്റ്റിൻ ജോൺ , നിമിഷ ചാക്കോ, മരിയ ജോസ്, കരോളിൻ പി.ജെ, അമല എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.