രക്തദാനം മഹാദാനം എന്നത് വാക്കുകളിലേക്ക് ചുരുക്കാതെ പ്രവർത്തിയിൽ കൊണ്ട് വരുവാൻ ചങ്ങനാശേരി അതിരൂപത യുവദീപ്തി SMYM ൻ്റെ ബ്ലഡ് ഡോണേഷൻ ഫോറം BL00D BOOK 2021 ൻ്റെ ഔദ്യോഗിക പ്രകാശനം നടന്നു. ചങ്ങനാശേരി അതിരൂപത മെത്രാപോലീത്ത അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം അതിരൂപത ഡയറക്ടർ ജേക്കബ് ചക്കാത്തറയ്ക്ക് Blood Book കൈമാറിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു. അഞ്ച് ജില്ലകളിലെ 16 ഫൊറോനകളിലായി വ്യാപിച്ചുകിടക്കുന്ന മൂവായിരത്തിനടുത്ത് യുവജനങ്ങളാണ് രക്തദാതാക്കളായി മുന്നോട്ട് വന്നിരിക്കുന്നത്. സാമൂഹിക പ്രതിബന്ധതയുള്ള യുവജനങ്ങളെന്നും സഭയ്ക്കും സമൂഹത്തിനും മാതൃകയാണെന്നും ജീവൻ സംരക്ഷിക്കാൻ നാം എന്നും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. അതിരൂപത വികാരി ജനറാൾ വെരി.റവ.ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ

അനുഗ്രഹ പ്രഭാഷണം നല്കി. ബ്ലഡ് ബുക്കിൽ അംഗങ്ങളായ എല്ലാ യുവരക്തദാതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു