PSC പിൻവാതിൽ നിയമനങ്ങൾക്കെതിരെ തലസ്ഥാനത്തു സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണ പിന്തുണയുമായ് ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി SMYM. ചട്ടരഹിതവും നീതിനിഷേധപരവുമായ പിൻവാതിൽ നിയമനങ്ങൾക്കെതിരെ കെ.സി.വൈ.എമ്മിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്താകമാനം നടക്കുന്ന പ്രതിഷേധ ധർണ്ണയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ചങ്ങനാശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം.
ചങ്ങനാശേരി നഗരസഭ കാര്യാലയത്തിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.മുൻ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗവുമായ ശ്രീ.വി.ജെ. ലാലി ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.നിയമനങ്ങളെ സുതാര്യവത്കരിക്കുന്നതിനായി യുപിഎസ് സി മുതലായ കമ്മീഷനുകളെ രൂപികരിച്ച് ജനാതിപത്യത്തെ സംരക്ഷിക്കുന്ന ഈ സമൂഹത്തിൽ പി.എസ് സി പിൻവാതിൽ നിയമനം വെല്ലുവിളികളുയർത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതിരൂപത പ്രസിഡൻറ് ശ്രീ ജോബിൻ ഇടത്താഴെ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു.അതിരുപത ഡയറക്ടർ റവ.ഫാ.ജേക്കബ് ചക്കാത്ര, ജനറൽ സെക്രട്ടറി ജോർഡി വർഗീസ്,കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഷിജോ മാത്യു ഇടയാടിൽ ,ഡെപ്യൂട്ടി പ്രസിഡൻ്റ് ഡെൻസമ്മ അന്ന സോജൻ ,ട്രഷറർ ഡയോൺ റോയി എന്നിവർ പ്രസംഗിച്ചു.അതിരൂപത, ഫൊറോന ഭാരവാഹികളും ധർണ്ണയിൽ പങ്കെടുത്തു