ഇന്ധന പാചക വില വർദ്ധനവിനെതിരെ ചങ്ങനാശ്ശേരി അതിരൂപത യുവജന പ്രസ്ഥാനമായ യുവദീപ്തി എസ് എം വൈ എം പ്രതിഷേധ റാലി നടത്തി. അഞ്ചു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 16 ഫൊറോനകളെ പ്രതിനിധീകരിച്ച് ഫൊറോനാ ഭാരവാഹികൾ പ്രതിഷേധ റാലിയിൽ പങ്കെടുത്തു. അവശ്യസാധനങ്ങളുടെ വില വർദ്ധനവ് സാധാരണ ജനങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് അതിരൂപതാ പ്രസിഡൻറ് ജോബിൻ ഇടത്താഴെ അഭിപ്രായപ്പെട്ടു. അതിരൂപതാ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര പ്രതിഷേധ റാലി ഫ്ലാഗ് ഓഫ് ചെയ്തു സംസാരിച്ചു. ഇന്ധന വില വർദ്ധനവ് സമൂഹത്തെ ബാധിക്കുന്ന വിഷയമാണ്. യുവജനങ്ങളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുവാൻ ഇത്തരം പ്രതികരണ പരിപാടികൾ വഴി സാധിക്കും.കെ. സി. വൈ. എം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഷിജോ മാത്യു, അതിരൂപത ഡെപ്യൂട്ടി പ്രസിഡൻറ് ഡെൻസമ്മ അന്ന സോജൻ, ജനറൽ സെക്രട്ടറി ജോർഡി വർഗീസ് ,ട്രഷറർ ഡയോൺ റോയി എന്നിവർ ഇന്ധന വില വർധനവിന്റെ പ്രതീകമായി ടയർ ഉരുട്ടി റാലി നയിച്ചു.