യുവദീപ്തി എസ്.എം.വൈ. എം. ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള ജലദിനാചരണം "കരുതൽ 2021" ന്റെ ഭാഗമായി - ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ ശുദ്ധജലം വിതരണം ചെയ്തു. രൂപതതല ജലധിനാചാരണത്തിനു അഭിവന്ദ്യ മാർ ജോസഫ് പേരുന്തോട്ടം ഫ്ലാഗ് ഓഫ്‌ ചെയ്ത് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഈശോ തന്റെ ശിഷ്യന്മാരെ വിളിച്ച് ദൗത്യം ഏല്പിച്ചതുപോലെ, സമൂഹത്തിന് മുന്നിൽ സുവിശേഷത്തിന്റെ സാക്ഷികൾ ആകാനുള്ള വിളിയാണ് സംഘടനയിലൂടെയുള്ള കാരുണ്യ പ്രവർത്തനങ്ങൾ എന്ന് പിതാവ് ഓർമ്മപ്പെടുത്തി.രൂപത പ്രസിഡന്റ്‌ ജോബിൻ ഇടത്താഴെ ആദ്യക്ഷനായ യോഗത്തിന് KCYM ജനറൽ സെക്രട്ടറി ഷിജോ മാത്യു ഇടയാടി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രൂപത ഡയറക്ടർ റവ. ഫാ.ജേക്കബ് ചക്കാത്തറ മുഖ്യപ്രഭാഷണം നടത്തി. 16 ഫൊറോനകളിലായി ജലദൗർലഭ്യമുള്ള സ്ഥലങ്ങളിൽ വെള്ളം വിതരണം ചെയ്തു കൊണ്ട് യുവജനങ്ങൾ "കരുതലി"ൻ്റെ ഭാഗമായി. അതിരൂപതാതല ഉദ്ഘാടനം ആലപ്പുഴ ഫൊറോന പായൽക്കുളങ്ങരയിലും, ചങ്ങനാശ്ശേരി ഫോറോനയിലെ ചീരഞ്ചിറ ഭാഗങ്ങളിലും കുടിവെള്ളം എത്തിച്ചു നൽകി.