ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി SMYM ന്റെ നേതൃത്വത്തിൽ അതിരൂപതയിൽ സമരിറ്റൻ ടാസ്ക് ഫോഴ്‌സിൽ അംഗങ്ങളായ യുവജനങ്ങൾക്ക് ട്രെയിനിങ് പ്രോഗ്രാം നടത്തപ്പെടുക ഉണ്ടായി. ഓൺലൈൻ ആയി zoom ൽ നടത്തപ്പെട്ട പ്രോഗ്രാമിൽ ഉഴവൂർ K R Narayan Memorial ഹോസ്പിറ്റലിലെ അസിസ്റ്റന്റ് സർജൻ Dr. Mammen P. Cherian , കോവിഡ് മൂലം മരണപെടുന്നവരുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്നവർ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി ക്ലാസ്സ് നയിച്ചു. ഒപ്പം ഇത് സംബന്ധമായ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുകയും ചെയ്തു.
യുവദീപ്തി SMYM അതിരൂപത പ്രസിഡന്റ് ശ്രീ. ജോബിൻ ജോസഫ് ഇടത്താഴെ, ഡയറക്ടർ ഫാ. ജേക്കബ് ചാക്കാത്ര, ജോയിന്റ് ഡയറക്ടർ ഫാ. ജോബിൻ ആനക്കല്ലുങ്കൽ, ജനറൽ സെക്രട്ടറി ജോർഡി വർഗീസ്, ട്രെഷറർ ഡയോൺ റോയ് തുടങ്ങിയവർ സംസാരിച്ചു. അതിരൂപത ഭാരവാഹികൾ ആയ മരിയ ജോസ്, ജൈനറ്റ് മാത്യു, ടോണി മാത്യു, കെവിൻ ടോം സാബു തുടങ്ങിയവർ നേതൃത്വം നൽകി.
ഓണ്‍ലൈനിൽ നടത്തപ്പെട്ട ഈ ട്രെയിനിങ് പരിപാടിയിൽ 70 ന് അടുത്ത് യുവജനങ്ങൾ പങ്കുചേർന്നു. എല്ലാവർക്കും അതിരൂപത സമതിയുടെ പേരിൽ നന്ദിയും സ്നേഹവും അറിയിക്കട്ടെ. ഒപ്പം സമരിറ്റൻ ടാസ്ക് ഫോഴ്‌സിൽ അംഗങ്ങളായി മുൻപോട്ട് വന്നിരിക്കുന്ന എല്ലാ പ്രിയപ്പെട്ട യുവജന സുഹൃത്തുക്കൾക്കും ഒരായിരം നന്ദിയും ആശംസകളും അറിയിക്കുന്നു. തുടർന്നുള്ള പ്രവർത്തനങ്ങളിൽ ഏവരുടെയും സജീവ സഹകരണം പ്രതീക്ഷിക്കുന്നു.