യുവദീപ്തി എസ്. എം. വൈ. എം. ചങ്ങനാശ്ശേരി അതിരൂപത വനിതാ ദിനാചരണം ഒന്നാം ഘട്ടം
"വൃദ്ധസദനത്തിലെ അമ്മമാർക്കൊപ്പം" 12-03-2023 ,ഞായറാഴ്ച രാവിലെ 10:00 മണിക്ക് സെന്റ് വിൻസെന്റ് പുവർ ഹോമിൽ വെച്ച് നടത്തപ്പെട്ടു. അതിരൂപത ഡെപ്യൂട്ടി പ്രസിഡന്റ് രേഷ്മ ദേവസ്യയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം FCC പ്രൊവിൻഷ്യൽ റവ. ഡോ.സിസ്റ്റർ ലിസ്സ് മേരി ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. ജോബിൻ ആനകല്ലുങ്കൽ ആമുഖ പ്രഭാഷണം നടത്തി. മദർ സുപ്പീരിയർ സി. മേഴ്‌സി ആശംസകൾ അറിയിച്ചു സംസാരിച്ചു. പുവർ ഹോമിലെ അമ്മമാർക്കായി നിസ്വാർത്ഥ സേവനം ചെയ്യുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സിനെ ആദരിക്കുകയും അമ്മമാർക്ക് സമ്മാനങ്ങൾ നൽകുകയും വനിതാ ഭാരവാഹികൾ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.