വനിതാ ദിനാചരണത്തിന്റെ രണ്ടാംഘട്ടം ഒരുത്തി 2023 വനിതാ സംഗമം ചങ്ങനാശ്ശേരി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. അതിരൂപത ഡെപ്യൂട്ടി പ്രസിഡന്റ് രേഷ്മ ദേവസ്യയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കോട്ടയം നഗരസഭ അധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അതിരൂപത ആനിമേറ്റർ സിസ്റ്റർ തെരേസീന ആമുഖപ്രസംഗം നടത്തി. അതിരൂപത പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ എസ് എം വൈ എം സംസ്ഥാന വൈസ് പ്രസിഡന്റ് അമല റേച്ചൽ ഷാജി അതിരൂപത വൈസ് പ്രസിഡന്റ് ജോസ്ന തോമസ് എന്നിവർ പ്രസംഗിച്ചു. മേരി ജോഷി പ്ലാമൂട്ടിൽ സ്വയംതൊഴിൽ പരിശീലനത്തിന് നേതൃത്വം നൽകി. വാതിൽ ഫൗണ്ടേഷൻ ഡയറക്ടറും കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ നിഷ ജോസ് ക്ലാസ് നയിച്ചു. സമ്മേളനത്തിൽ വച്ച് അതിരൂപത ഡെപ്യൂട്ടി പ്രസിഡന്റ് മാരെ ആദരിച്ചു.