മാര്‍ത്തോമ്മാ നസ്രാണി സഭാ ചരിത്രത്തിന് അവഗണിക്കാനാവാത്ത പ്രവാചക ശബ്ദം... സഭയ്ക്ക് ദിശാബോധവും ക്രൈസ്തവ സമൂഹത്തിന് മാറ്റമില്ലാത്ത നിലപാടിന്റെ തണലുമായിരുന്ന വലിയ ഇടയൻ.... യുവജനങ്ങളെ ചേർത്ത് നിർത്താൻ യുവജന സംഘടനയ്ക്ക് രൂപം നൽകിയ ശ്രേഷ്ഠാചാര്യൻ... ആദരവോടെ അകലെ നിന്ന് വീക്ഷിക്കുകയും തീക്ഷ്ണതയോടെ വായിക്കുകയും കേള്‍ക്കുകയും, പുത്രസഹചമായ സ്നേഹത്തോടെ ചിന്തകള്‍ പങ്കുവയ്ക്കുകയും ചെയ്ത അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ 41-ആം ചരമദിനമായ ഏപ്രിൽ 27-ാം തീയതി, രാവിലെ 9.30 ന് ഓർമ്മ കുർബാനയും അനുസ്മരണ സമ്മേളനവും ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ കബറിട ദൈവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു.വിശുദ്ധ കുർബാനയിലും തുടർന്നുള്ള അനുസ്മരണ സമ്മേളനത്തിലും പങ്കുചേരാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
യുവദീപ്തി എസ് എം വൈ എം
ചങ്ങനാശ്ശേരി അതിരൂപത