അഭിവന്ദ്യ മാർ.ജോസഫ് പവ്വത്തിൽ പിതാവിന്റെ 41ആം ചരമദിനാചരണവും അനുസ്മരണവും
ചങ്ങനാശ്ശേരി: അഭിവന്ദ്യ മാർ.ജോസഫ് പവ്വത്തിൽ പിതാവിന്റെ 41 ആം ചരമദിനാചരണവും അനുസ്മരണവും ചങ്ങനാശേരി അതിരൂപത
യുവദീപ്തി എസ്.എം.വൈ.എമ്മിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി കബറിടപ്പള്ളിയിൽ വച്ച് നടത്തപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. ജോസഫ് പെരുന്തോട്ടം പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഒപ്പീസും നടത്തപെട്ടു. യുവദീപ്തി എസ്.എം.വൈ.എം ഡയറക്ടർ ഫാ. ജോബിൻ ആനകല്ലുങ്കൽ ആമുഖപ്രഭാഷണം നടത്തി. അതിരൂപത പ്രസിഡന്റ് ജോർജ്ജ് സെബാസ്റ്റ്യൻ തയ്യിൽ, വികാരി ജനറാൾ വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, യുവദീപ്തി എസ് എം വൈ എം മുൻ ഡയറക്ടർ ഫാ. ആന്റണി ഏത്തക്കാട്, അതിരൂപത മുൻ പ്രസിഡന്റ് സൈബി അക്കര, ഓഫീസ് സെക്രട്ടറി ലാലിച്ചൻ മറ്റത്തിൽ, ഡെപ്യൂട്ടി പ്രസിഡന്റ് രേഷ്മ ദേവസ്യ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങുകൾക്ക് ശേഷം സ്നേഹ വിരുന്നും ക്രമീകരിക്കുകയുണ്ടായി