അതിരൂപത ദിനാഘോഷങ്ങൾക്ക് മുന്നോടിയായി മെയ് 19ന് യുവദീപ്തി എസ് എം വൈ എം ന്റെ ആഭിമുഖ്യത്തിൽ ഛായചിത്ര പ്രയാണവും ബൈക്ക് റാലിയും നടത്തപ്പെട്ടു. അഭിവന്ദ്യ ജോസഫ്വത്തിൽ പിതാവിന്റെ കബറടയിൽ നിന്നും ഉച്ചയ്ക്ക് 1 മണിക്ക് ഛായാചിത്ര പ്രയാണം ആരംഭിച്ചു. വികാരി ജനറാൾ വെരി. ഫാ. ജെയിംസ് പാലയ്ക്കൽ നിന്നും പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ പിതാവിന്റെ ഛായാചിത്രം ഏറ്റുവാങ്ങി. തുടർന്ന് AC റോഡിൽ പള്ളിക്കൂട്ടുന്ന പൊങ്ങാ പള്ളാത്തുരുത്തി കൈതവന പള്ളികളിൽനിന്ന് സ്വീകരണം ഏറ്റുവാങ്ങി പഴവങ്ങാടി പള്ളിയിലെത്തിച്ചേരുകയും ബൈക്ക് റാലിയായിട്ട് തത്തംപള്ളിയിൽ നിന്നും പുന്നമട മണ്ണഞ്ചേരി പള്ളികളിൽനിന്ന് സ്വീകരണം ഏറ്റുവാങ്ങി മുഹമ്മ ഫൊറോന പള്ളിയിലേക്ക് പോവുകയും ചെയ്തു. മുഹമ്മയിൽ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് ഛായചിത്രംഏറ്റുവാങ്ങി. അതിരൂപത ഡയറക്ടർ ഫാ. ജോബിൻ ആനകല്ലുങ്കൽ അതിരൂപത പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ, ഡെപ്യൂട്ടി പ്രസിഡന്റ് രേഷ്മ ദേവസ്യ, ട്രഷറർ അലൻ സിബി, ഓഫീസ് സെക്രട്ടറി ശ്രീ. ലാലിച്ചൻ മറ്റത്തിൽ, മുഹമ്മ ഫൊറോനാ പ്രസിഡന്റ് എബ്രഹാം പട്ടാര,ആലപ്പുഴ ഫൊറോന പ്രസിഡന്റ് ആന്റോൺ ടോം എന്നിവർ നേതൃത്വം നൽകി.