വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ നോക്കുകുത്തിയാകുന്ന സർക്കാർ സംവിധാനങ്ങൾക്കെതിരെ 2023 മെയ് 23ന് കോട്ടയം കളക്ടറേറ്റ് പടിക്കൽ യുവദീപ്തി എസ് എം വൈ എം ചങ്ങനാശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു. ചങ്ങനാശ്ശേരി അതിരൂപത പാസ്റ്റർ കൗൺസിൽ അംഗംവും മുൻ യുവതി ഭാരവാഹിമായിരുന്ന അഡ്വ. പ്രിൻസ് ലൂക്കോസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ തൈയ്യിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോബിൻ ആനക്കല്ലുങ്കൽ ഡെപ്യൂട്ടി പ്രസിഡന്റ് രേഷ്മ ദേവസ്യ, ശ്രീ ലാലിച്ചൻ മറ്റത്തിൽ, അതിരൂപത മുൻ പ്രസിഡന്റ് അഡ്വക്കേറ്റ് ജോർജ് ജോസഫ്, കോട്ടയം ഫൊറോന പ്രസിഡന്റ് ആൽബിൻ പടിഞ്ഞാറേക്കര എന്നിവർ സംസാരിച്ചു. 80 യുവജനങ്ങൾ പങ്കെടുത്തു.