അതിരൂപതാതല യുവജനദിനാഘോഷം ജൂലൈ 12 ന് ഓൺലൈനായി നടത്തപ്പെട്ടു. പ്രസിഡന്റ് ഷിജോ മാത്യു അധ്യക്ഷത വഹിച്ച യോഗം അഭിവന്ദ്യ മാർ ജോസഫ് പെരുംന്തോട്ടം ഉദ്ഘാടനം ചെയ്തു. കെ.സി.ബി.സി യുവജന കമ്മീഷൻ ചെയർമാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ. അനുഗ്രഹ പ്രഭാഷണവും, മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണവും നടത്തി. പ്രസ്തുത യോഗത്തിൽ അതിരൂപതാതല മൊബൈൽ ആപ്ലിക്കേഷൻ അഭിവന്ദ്യ മാർ ജോസഫ് പെരുംന്തോട്ടം പ്രകാശനം ചെയ്തു. അതിരൂപതാതല ഓൺലൈൻ മാസിക 'യൂത്ത് ട്യൂബ് ' ന്റെ പ്രകാശനം റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ. നിർവ്വഹിച്ചു.