കേന്ദ്ര സർക്കാരിന്റെ വിവാദ കർഷക നിയമങ്ങൾക്കെതിരെ രാജ്യമെമ്പാടും കർഷക പ്രതിഷേധം അലയടിക്കുകയാണ് നിയമങ്ങൾ പിൻവലിക്കാതെ പിന്മാറില്ലെന്നു പ്രഖ്യാപിച്ചു ഡൽഹിയെ കർഷകർ വളഞ്ഞിരിക്കുകയാണ് . രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകർക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, ചങ്ങനാശ്ശേരി അതിരൂപതയുടെ യുവജന പ്രസ്ഥാനം യുവദീപ്തി SMYM കർഷക പ്രതിഷേധത്തിന്റെ ഭാഗമായി ഏകദിന ഉപവാസ പ്രതിഷേധം നടത്തി.