ഏറ്റവും പ്രിയമുള്ള യുവജന സുഹൃത്തേ,

ആൻ്റപ്പൻ അമ്പിയായം പ്രസംഗ മത്സരം

ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ് എം വൈ എം നടത്തിവരുന്ന ആൻ്റപ്പൻ അമ്പിയായം പ്രസംഗ മത്സരം 2023 ജൂൺ 11 ഞായർ രാവിലെ 10.30 ന് ചങ്ങനാശ്ശേരി പാസ്റ്ററൽ സെൻ്ററിൽ വെച്ച് നടത്തപ്പെടുന്നു. മത്സരം സംബന്ധിച്ച നിബന്ധനകൾ ചുവടെ ചേർക്കുന്നു
1. ആൺ- പെൺ വിഭാഗങ്ങൾക്ക് പ്രത്യേക മത്സരമായിരിക്കും.
2. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 2,000/-, 1,500/- 1,000/- രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നു.
3. ഒരു യൂണിറ്റിൽ നിന്നും ഒന്നിലധികം മത്സരാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്.
4. രജിസ്ട്രേഷനുള്ള അവസാന തീയതി: 2023 ജൂൺ 10
5. രജിസ്ട്രേഷൻ ഫീസ്: Rs 50/-
6. വിഷയം മത്സരം ആരംഭിക്കുന്നതിന് 5 മിനിറ്റുകൾക്ക് മുൻപ് നൽകുന്നതാണ്
7. മത്സരം നടത്തപ്പെടുന്ന മാധ്യമം മലയാളമായിരിക്കും.